| കൊളറാഡോ |
| അപരനാമം: (ശതാബ്ദി (സെന്റെനിയല്‍)സ്റ്റേറ്റ്) |
|
 |
| തലസ്ഥാനം |
ഡെന്‍വര്‍ |
| രാജ്യം |
യു.എസ്.എ. |
| ഗവര്‍ണ്ണര്‍ |
ബില്‍ റിറ്റര്‍ (ഡെമോക്രാറ്റിക്) |
| വിസ്തീര്‍ണ്ണം |
269,837ച.കി.മീ |
| ജനസംഖ്യ |
4,301,261 |
| ജനസാന്ദ്രത |
16.01/ച.കി.മീ |
| സമയമേഖല |
UTC -7/-6 |
| ഔദ്യോഗിക ഭാഷ |
ഇംഗ്ലീഷ് |
|
 |
|
അമേരിക്കന്‍ ഐക്യനാടുകളില്‍ റോക്കി പര്‍വ്വതപ്രദേശത്തു സ്ഥിതി ചെയ്യുന്ന സംസ്ഥാനമാണു കൊളറാഡോ. തലസ്ഥാനമായ ഡെന്‍വര്‍ ആണു എറ്റവും ജനസംഖ്യയുള്ള നഗരം.
പേരിനു പിന്നില്‍
ഈ സംസ്ഥാനത്തിലൂടെ ഒഴുകുന്ന കൊളറാഡോ നദിയുടെ പേരില്‍നിന്നാണു ഈ നാടിന് കൊളറാഡോ എന്ന പേര് കിട്ടിയത്. സ്പാനിഷ് ഭാഷയില്‍ കൊളറാഡോ എന്നാല്‍ ചുവന്ന നിറമുള്ളതു എന്നാണു അര്‍ഥം.
ഭൂമിശാസ്ത്രം
ചതുരരൂപത്തിലുള്ള ഈ സംസ്ഥാനതിന്റെ അതിരുകള്‍ വടക്ക് വയോമിങ് (അക്ഷാംശം 37°), തെക്കു ന്യൂ മെക്സിക്കോ (അക്ഷാംശം 41°), കിഴക്കു കന്‍സാസ്(രേഖാംശം 102°03'), പടിഞ്ഞാറു യൂറ്റാ (രേഖാംശം 109°03') . അമേരിക്കന്‍ ഐക്യനാടുകളില്‍ പൂര്‍ണ്ണമായും സമുദ്രനിര്‍പ്പില്‍നിന്നും 1000മീറ്ററില്‍ കൂടുതല്‍ ഉയരത്തിലായി സ്ഥിതി ചെയ്യുന്ന ഏക സംസ്ഥാനമാണു ഇത്.
ഗതാഗതം
ഡെന്‍വര്‍ അന്താരാഷ്ട്ര വിമാനത്താവളമാണു പ്രധാന വിമാനത്താവളം.
ആംട്രാക് : ഡെന്‍വര്‍ നഗരത്തെ കാലിഫോര്‍ണിയ, ഷിക്കാഗോ എന്നി സ്ഥലങ്ങളുമായി ബന്ധിപ്പിക്കുന്ന റെയില്‍ സര്‍വീസുകള്‍ നടത്തുന്നു.
അന്തര്‍സംസ്ഥാന റോഡുകള്‍ : ഐ 25, ഐ 70, ഐ 76 എന്നിവയാണു പ്രധാന അന്തര്‍സംസ്ഥാനറോഡുകള്‍.
Questions for article:
|