ജെറുസലേം

Article in other languages:


ജെറുസലേം
Jerusalem Dome of the rock BW 14.JPG
ജെറുസലേം, ഒലിവുമലയില്‍നിന്നുള്ള കാഴ്ച
Jerusalem-coat-of-arms.svg
ഔദ്യോഗികമുദ്ര
Flag of Jerusalem.svg
പതാക
ഹീബ്രു יְרוּשָׁלַיִם (Yerushalayim)
(Standard) Yerushalayim
അറബി commonly القـُدْس (Al-Quds);
ഇസ്രയേലില്‍ ഔദ്യോഗികമായി أورشليم القدس
(Urshalim-Al-Quds)
പേരിന്റെ അര്‍ത്ഥം ഹീബ്രു: (ലേഖനത്തില്‍ കാണുക),
അറബി: "വിശുദ്ധമായത്"
ഭരണസം‌വിധാനം City
ജില്ല
ജനസംഖ്യ 732,100[1] (2007)
Jurisdiction 125,156 dunams (125.2 km²)
മേയര്‍ Uri Lupolianski
വെബ്സൈറ്റ് www.jerusalem.muni.il[i]
ജെറുസലേം കൃത്രിമോപഗ്രഹചിത്രത്തില്‍

മദ്ധ്യപൂര്‍വദേശത്തെ പുരാതനനഗരമാണ് ജെറുസലേം അഥവാ യെരുശലേം(അക്ഷാംശവും രേഖാംശവും : 31°47′N 35°13′E / 31.783, 35.217). ഇപ്പോള്‍ ഇത് പൂര്‍ണ്ണമായും ഇസ്രായേലിന്റെ നിയന്ത്രണത്തിലാണ്. ഇസ്രായേല്‍ ഈ നഗരത്തെ അതിന്റെ തലസ്ഥാനമായി കണക്കാക്കുന്നു. എന്നാല്‍ ഈ നിലപാട് രാഷ്ട്രാന്ത്രരസമൂഹം അംഗീകരിച്ചിട്ടില്ല.[2]
ജനസംഖ്യടേയും വിസ്തീര്‍ണത്തിന്റേയും കാര്യത്തില്‍ ഇസ്രായേലിന്റെ നിയന്ത്രണത്തിലുള്ള നഗരങ്ങളില്‍ ഏറ്റവും വലുതാണ് ജെറുസലേം. 125.1 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള ഈ നഗരത്തില്‍ 732,100 ജനങ്ങള്‍ വസിക്കുന്നു. മെഡിറ്ററേനിയന്‍ കടലിനും ചാവ് കടലിനും ഇടയിലായി ജൂദിയന്‍ മലനിരകളിലാണ് ജെറുസലേം സ്ഥിതി ചെയ്യുന്നത്. ആധുനിക ജെറുസലേം പുരാതന ജെറുസലേം നഗരത്തിന് ചുറ്റുമായാണ് വളര്‍ന്നിരിക്കുന്നത്.


ബി.സി നാലാം സഹസ്രാബ്ദത്തോളം ചെന്നെത്തുന്നതാണ് ഈ നഗരത്തിന്റെ ചരിത്രം. ഇത് ജെറുസലേമിനെ ലോകത്തിലെ ഏറ്റവും പുരാതനമായ നഗരങ്ങളിലൊന്നാക്കുന്നു. ക്രിസ്തുവിന് മുന്‍പ് 10-ആം നൂറ്റാണ്ടില്‍ ദാവീദ് രാജാവിന്റെ കാലം മുതല്‍ ഇസ്രായേല്‍ ജനതയുടെ ഏറ്റവും വിശുദ്ധമായ നഗരവും ആത്മീക കേന്ദ്രവുമായിരുന്നു ജെറുസലേമെന്ന് യഹൂദജനത കരുതുന്നു. ക്രിസ്തീയ മതത്തില്‍ പ്രാധാന്യമര്‍ഹിക്കുന്ന പല സ്ഥലങ്ങളും നഗരത്തിലുണ്ട്. ഇസ്ലാമിലെ ഏറ്റവും വിശുദ്ധമായ മൂന്നാമത്തെ നഗരമായി പരക്കെ കണക്കാക്കപ്പെടുന്നു. 1860 വരെ നഗരത്തെ മുഴുവന്‍ ചുറ്റിയിരുന്ന മതിലിനകത്ത് സ്ഥിതിചെയ്യുന്ന നഗരഭാഗം ഇന്ന് പുരാതന നഗരം എന്നാണ് അറിയപ്പെടുന്നത്. വെറും 0.9 ചതുരശ്രകിലോമീറ്റര്‍ മാത്രമേ വിസ്തീര്‍ണമുള്ളുവെങ്കിലും മതപരമായ പ്രാധാന്യമുള്ള പല സ്ഥലങ്ങളും പുരാതന നഗരത്തിലാണ്. 1982ല്‍ യുനെസ്കോ പുരാതന നഗരത്തെ അപകട ഭീഷണിയുള്ള ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. പുരാതന നഗരം പരമ്പരാഗതമായി നാല് ഭാഗങ്ങളായി വിഭജിക്കപ്പെട്ടിരുന്നു. എന്നാല്‍ അവയുടെ അര്‍മീനിയന്‍, ക്രിസ്ത്യന്‍‍, ജ്യൂവിഷ്, മുസ്ലീം എനീ പേരുകള്‍ 19-ആം നൂറ്റാണ്ടോടെയാണ് നിലവില്‍ വന്നത്.


ഇന്ന്, ഇസ്രായേല്‍-പലസ്തീന്‍ പ്രശ്നത്തിലെ കാതലായ തര്‍ക്കങ്ങളിലൊന്ന് ജെറുസലേമാണ്. 1967-ലെ ആറ് ദിന യുദ്ധത്തില്‍ ഇസ്രായേല്‍ പിടിച്ചെടുത്ത കിഴക്കന്‍ ജെറുസലേമാണ് വിവാദങ്ങളുടെ കേന്ദ്രസ്ഥാനത്ത്. പലസ്തീന്‍‌കാര്‍ കിഴക്കന്‍ ജെറുസലേമിനെ തങ്ങളുടെ തലസ്ഥാനമായി അവകാശപ്പെടുന്നു.

അവലംബം

  1. 40th Anniversary of the Reunification of Jerusalem. Israel Ministry of Foreign Affairs (2007-05-16). ശേഖരിച്ചത് 2007-05-19.
  2. The Jerusalem Law states that "Jerusalem, complete and united, is the capital of Israel" and the city serves as the seat of the government, home to the President's residence, government offices, supreme court, and parliament. The United Nations and all member nations, in accordance with United Nations Security Council Resolution 478 (Aug. 20, 1980; 14-0, U.S. abstaining) which declares the Jerusalem Law "null and void" and calls on member states to withdraw their diplomatic missions from Jerusalem, refuse to accept the Jerusalem Law (see Kellerman 1993, p. 140) and maintain their embassies in other cities such as Tel Aviv, Ramat Gan, and Herzliya (see the CIA Factbook and Map of Israel). The Palestinian Authority sees East Jerusalem as the capital of a future Palestinian state and the city's final status awaits future negotiations between Israel and the Palestinian Authority (see "Negotiating Jerusalem", University of Maryland). See Positions on Jerusalem for more information.


"http://ml.wikipedia.org/wiki/%E0%B4%9C%E0%B5%86%E0%B4%B1%E0%B5%81%E0%B4%B8%E0%B4%B2%E0%B5%87%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്

Questions for article:

This article is from Wikipedia. All text is available under the terms of the GNU Free Documentation License.


IHS Europe: Infrared Heating Systems for Home and Business.