|
Article on other languages:
|
മൃദുവും, വെളുത്ത നിറത്തിലുള്ളതും, തിളക്കമേറിയതുമായ ഒരു ലോഹമാണ് വെള്ളി. ആവര്‍ത്തനപ്പട്ടികയില്‍ സംക്രമണമൂലകങ്ങളുടെ കൂട്ടത്തിലാണ് ഇതിന്റെ സ്ഥാനം. എല്ലാ ലോഹങ്ങളിലും വച്ച് ഏറ്റവും കൂടുതല്‍ താപ വൈദ്യുത ചാലകത പ്രകടിപ്പിക്കുന്നത് വെള്ളിയാണ്. പ്രകൃതിയില്‍ ഇത് ധാതു രൂപത്തിലും അല്ലാതെ സ്വതന്ത്രമായും ഇത് കാണപ്പെടുന്നു. നാണയങ്ങള്‍, ആഭരണങ്ങള്‍, കരണ്ടികള്‍, പാത്രങ്ങള്‍, കണ്ണാടികള്‍ എന്നിവയുടെ നിര്‍മ്മാണത്തിനും ഛായഗ്രഹണമേഖലയിലും വെള്ളി ഉപയോഗിക്കുന്നു.
ഗുണങ്ങള്വെള്ളി വളരെ ലോലമായ ഒരു ലോഹമായതിനാല്‍ അതിനെ അടിച്ചു പരത്താനും വലിച്ചു നീട്ടാനും എളുപ്പമാണ്. ലോഹങ്ങളില്‍ വച്ച് ഏറ്റവും നല്ല താപ വൈദ്യുത ചാലകമാണ് ഇത്. ചെമ്പിനേക്കാളും നല്ല ചാലകമാണെങ്കിലും ചെമ്പിനെ അപേക്ഷിച്ച് വിലക്കൂടുതലായതിനാലാണ് വൈദ്യുതകമ്പികളായി ചെമ്പ് തന്നെ ഉപയോഗിക്കുന്നത്. പ്രകാശപ്രതിഫലനം ഏറ്റവും കൂടിയ ലോഹവും ഇതാണ്. എങ്കിലും വെള്ളി, അള്‍ട്രാവയലറ്റ് രശ്മികളെ വളരെ കുറവായേ പ്രതിഫലിപ്പിക്കുന്നുള്ളൂ. വെള്ളിയുടെ സംയുക്തങ്ങളായ സില്‍വര്‍ ഹാലൈഡുകള്‍, പ്രകാശസംവേദനക്ഷമത ഉള്ളവയാണ്. ശുദ്ധവായുവിലും, വെള്ളത്തിലും വെള്ളി നിലനില്‍ക്കുമെങ്കിലും, ഓസോണ്‍, ഹൈഡ്രജന്‍ സള്‍ഫൈഡ്, ഗന്ധകം അടങ്ങിയ വായു എന്നിവയുടെ സാന്നിധ്യത്തില്‍ നാശത്തിന് വിധേയമാകുന്നു. വെള്ളിയുടെ ഏറ്റവും സാധാരണ ഓക്സീകരണനില +1 ആണ് (സില്‍വര്‍ നൈട്രേറ്റ്-AgNO3). മറ്റു ചില സംയുക്തങ്ങളില്‍ +2-ഉം (സില്‍വര്‍ ഡൈഫ്ലൂറൈഡ്-AgF2), +3-ഉം (സില്‍വര്‍ പെര്‍സള്‍ഫേറ്റ്-Ag2(SO5)3, പൊട്ടാസ്യം ടെട്രാഫ്ലൂറോഅര്‍ജന്റേറ്റ് - K[AgF4]) പ്രദര്‍ശിപ്പിക്കുന്നു. ഉപയോഗങ്ങള്വിലയേറിയ ഒരു ലോഹമാണ് വെള്ളി. വെള്ളിയുടെ സംയുക്തങ്ങളായ സില്‍വര്‍ നൈട്രേറ്റും സില്‍വര്‍ ഹാലൈഡുകളും ഛായഗ്രഹണ മേഖലയില്‍ ഫിലിമുകളിലും പത്രങ്ങളിലും പൂശുന്നതിനായി വ്യാപകമായി ഉപയോഗിക്കുന്നു. ഇതാണ് വെള്ളിയുടെ പ്രധാനപ്പെട്ട ഉപയോഗം. മറ്റുപയോഗങ്ങള്‍ താഴെപ്പറയുന്നവയാണ്
ചരിത്രം
ലാറ്റിന്‍ ഭാഷയില്‍ വെള്ളിയുടെ പേരായ അര്‍ജെന്റം എന്ന പദത്തില്‍ നിന്നാണ് ഇതിന്റെ പ്രതീകമായ് Ag ഉണ്ടായത്.സില്‍വര്‍ എന്ന ഇംഗ്ലീഷ് പേര് തുര്‍ക്കിക് ഭാഷകളില്‍ നിന്നുമാണ് ഉടലെടുത്തത്. അതിപുരാതനമായ ചരിത്രമാണ് ഈ ലോഹത്തിനുള്ളത്. ഉല്‍പ്പത്തിപ്പുസ്തകത്തില്‍ തന്നെ ഇതിനെക്കുറിച്ച് പരാമര്‍ശമുണ്ട്. കൂടാതെ ഏഷ്യാമൈനറില്‍ നിന്നും ഏജിയന്‍ കടലിലെ ദ്വീപുകളില്‍ നിന്നും ലഭിച്ചിട്ടുള്ള ചരിത്രാവശിഷ്ടങ്ങളില്‍ നിന്നും, വെള്ളി ബി.സി.ഇ. 4000 ആണ്ടില്‍ത്തന്നെ കറുത്തീയത്തില്‍ നിന്നും വേര്‍തിരിച്ച് ഉപയോഗിച്ചതായി കരുതുന്നു. ആയിരക്കണക്കിനു വര്‍ഷങ്ങളായി ആഭരണങ്ങള്‍, പാത്രങ്ങള്‍ എന്നിവയുടെ നിര്‍മ്മാണത്തിനും കച്ചവടത്തിനും, നാണയമായും ഉപയോഗിച്ചു പോന്നിരുന്നു. സ്വര്‍ണം കഴിഞ്ഞാല്‍ ഏറ്റവും വിലപിടിച്ച ലോഹമായാണ് വെള്ളി അറിയപ്പെടുന്നത്. എന്നാല്‍ പുരാതന ഈജിപ്തിലും, മധ്യകാല യുറോപ്പിലും ഇതിന് സ്വര്‍ണത്തേക്കാള്‍ വിലയുണ്ടായിരുന്നു. യേശുകൃസ്തുവിനെ 30 വെള്ളിക്കാശിനാണ് യൂദാസ് ഒറ്റിക്കൊടുത്തത്. വെള്ളിയെ വിവിധ പുരാണങ്ങളില്‍ ചന്ദ്രനോടും കടലിനോടും ബന്ധപ്പെടുത്തി പറയുന്നു. ചന്ദ്രന്‍ എന്നര്‍ത്ഥമുള്ള ലൂണ എന്ന പേരാണ് ആല്‍കെമിസ്റ്റുകള്‍ വെള്ളിക്കു നല്‍കിയിരുന്നത്. വെള്ളിയുടെ ഒരു ആല്‍കെമി പ്രതീകം ചന്ദ്രക്കലയാണ്. ഇന്ത്യയിലെ പല ഭാഷകളിലും മലയാളത്തിലും ചന്ദ്രനും വെള്ളിയുമായി ബന്ധമുണ്ട്. മലയാളത്തിലെ വെള്ളിത്തിങ്കള്‍ എന്ന പ്രയോഗം തന്നെ ഇതിനുദാഹരണം. ഹിന്ദിയില്‍ ചാന്ദി എന്നാണ് വെള്ളി എന്നതിന് വേണ്ടി ഉപയോഗിക്കുന്നത്. രസത്തിന് (mercury) വെള്ളിയുമായി ബന്ധമുണ്ടെന്നായിരുന്നു ആദ്യകാലങ്ങളില്‍ കരുതിയിരുന്നത്. രസത്തിന്റെ, ദ്രാവകവെള്ളി എന്നര്‍ത്ഥം വരുന്ന ഹൈഡ്രാര്‍ജിറം എന്ന ലാറ്റിന്‍പേരും ക്വിക്ക് സില്‍വര്‍ എന്ന ഇംഗ്ലീഷ് പേരും ഈ ചരിത്രം സൂചിപ്പിക്കുന്നു. ലഭ്യതഗന്ധകം, ആര്‍സെനിക്, ആന്റിമണി, ക്ലോറിന്‍ എന്നീ മൂലകങ്ങളുമായി കലര്‍ന്ന് അര്‍ജെന്റൈന്‍(Ag2S) , ഹോണ്‍ സില്‍വര്‍ (AgCl) എന്നിങ്ങനെയുള്ള അയിരുകളിലായാണ് വെള്ളി പ്രകൃതിയില്‍ കാണപ്പെടുന്നത്. മെക്സിക്കോ ആണ് ലോകത്ത് ഏറ്റവും അധികം വെള്ളി ഉല്‍പ്പാദിപ്പിക്കുന്ന രാജ്യം.
|
||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
This article is from Wikipedia. All text is available under the terms of the GNU Free Documentation License.