സി

Article on other languages:

സി++
Paradigm: Multi-paradigm
പുറത്തുവന്ന വര്‍ഷം: 1983
രൂപകല്‍പ്പന ചെയ്തത്: ബ്യാന്‍ സ്ട്രൗസ്ട്രെപ്
Typing discipline: Static, unsafe, nominative
പ്രധാന രൂപങ്ങള്‍: മൈക്രോസോഫ്റ്റ് വിഷ്വല്‍ സി++, ജി++, ബോര്‍ലാന്റ് സി++ ബില്‍ഡര്‍
വകഭേദങ്ങള്‍: ISO/IEC C++ 1998, ISO/IEC C++ 2003
സ്വാധീനിക്കപ്പെട്ടത്: സി, സിമുല, അഡ 83, ALGOL 68, CLU, ML
സ്വാധീനിച്ചത്: അഡ 95, സി#, ജാവ, PHP, പേള്‍‍, ഡി, ഐകിഡോ, ഡാവോ

നിമ്‌നതലത്തിലും ഉന്നതതലത്തിലുമുള്ള പ്രോഗ്രാമുകള്‍ തയാറാക്കാന്‍ പര്യാപ്തമായ ഒരു പൊതുപയോഗ വസ്തു അധിഷ്ഠിത കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ് ഭാഷയാണ് സി++.[1]

ഉള്ളടക്കം

ചരിത്രം

1983-1985 കാലത്ത് ബ്യാന്‍ സ്ട്രൗസ്ട്രെപ് ആണ് ഇത് വികസിപ്പിച്ചെടുത്തത്. 1983 ന് മുന്‍പ്, അദ്ദേഹം സി പ്രോഗ്രാമിങ് ഭാഷ‍ പുതുക്കി ചേര്‍ത്ത് അതിനെ സി വിത് ക്ലാസ്സെസ് എന്ന് വിളിച്ചു. ഇതിനു വേണ്ടി അദ്ദേഹം പ്രോഗ്രാമിങ്ങില്‍ 'വസ്തുക്കള്‍‍’ എന്ന ആശയം സിമുല എന്ന കമ്പ്യൂട്ടര്‍ ഭാഷയില്‍ നിന്ന് കടമെടുത്തു, കൂടെ സി യുടെ ശക്തിയും ലാളിത്യവും. 1983 ലാണ് സി++ എന്ന പേര് ഇതിന് നല്‍കിയത്.

സവിശേഷതകള്‍

സി++ ഒരു വസ്തു-അധിഷ്ഠിത കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ് ഭാഷയായതിനാല്‍,[object oriented programing language] അത്യതികം സങ്കീര്‍ണമായ കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ ഇതുപയോഗിച്ച് വികസിപ്പിച്ചെടുക്കുവാന്‍ കഴിയും.

ഹലോ വേള്‍ഡ് പ്രോഗ്രാം

താഴെ സി++ല്‍ ഉള്ള ഒരു ഹലോ വേള്‍ഡ് പ്രോഗ്രാം കൊടുത്തിരിക്കുന്നു. [2][3]

#include <iostream.h>
void main()
{
   cout<<"Hello World!\n";
}

ഇതിന്റെ output താഴെ പറയും പ്രകാരമാണു.

Hello World

cout എന്ന കീ വേഡ് ഉപയോഗിച്ചാണു സി++ ല്‍ ഔട്ട്പുട്ട് പ്രിന്റ് ചെയ്യുന്നതു. ഉദാഹരണത്തിനു

#include <iostream.h>
void main()
{
   cout<<"First line\nSecond line\n Third line";
}

എന്ന കോഡിന്റെ ഔട്ട്പുട്ട് താഴെ പറയും പ്രകാരമാണു.

First line
Second line
Third line

അടിക്കുറിപ്പുകള്‍

  1. C++ The Complete Reference Third Edition, Herbert Schildt, Publisher: Osborne McGraw-Hill.
  2. Stroustrup, Bjarne (2000). The C++ Programming Language (Special Edition ed.). Addison-Wesley. pp. 46. ISBN 0-201-70073-5. 
  3. Open issues for The C++ Programming Language (3rd Edition) - This code is copied directly from Bjarne Stroustrup's errata page (p. 633). He addresses the std::endl issue. Also see www.research.att.com and www.delorie.com/djgpp/ for detail on the valid implicit return value of main. The implicit return of zero is not available for other functions.

അവലംബം

പുറത്തേക്കുള്ള കണ്ണികള്‍

Wikibooks
Wikibooks has a book on the topic of
"http://ml.wikipedia.org/wiki/%E0%B4%B8%E0%B4%BF%2B%2B" എന്ന താളില്‍നിന്നു ശേഖരിച്ചത്

This article is from Wikipedia. All text is available under the terms of the GNU Free Documentation License.