|
Article on other languages:
|
ലൈംഗികമായ സംതൃപ്തിനേടുന്നതിനായി ലൈംഗികാവയവങ്ങളെ സ്വന്തം കൈകളാലോ, മറ്റ് മാര്‍ഗ്ഗങ്ങളിലൂടെയോ (സാധാരണയായി രതിമൂര്‍ച്ഛയെത്തും വരെ) ഉത്തേജിപ്പിക്കുന്നതാണ‍് സ്വയംഭോഗം . മനുഷ്യരെകൂടാതെ മറ്റുപല ജീവികളും ഇതിലേര്‍പ്പെടുന്നുവെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു[അവലംബം ചേര്‍ക്കേണ്ടതുണ്ട്]. പങ്കാളിയോടൊത്തുള്ള സ്വയംഭോഗവും വിരളമല്ല.
ചരിത്രത്തില്മനുഷ്യന് ഉണ്ടായകാലം മുതല്‍ക്കേ സ്വയംഭോഗം എന്ന രീതി ഉണ്ടായിരിക്കണം. ചരിത്രം രേഖപ്പെടുത്തുന്നതിനു മുന്നേ തന്നെയുള്ള ചില ഗുഹാചിത്രങ്ങളില്‍ സ്വയംഭോഗം ചെയ്യുന്ന മനുഷ്യനെ കാണാന്‍ സാധിക്കും. മാള്‍ട്ടയില്‍ നിന്നു ലഭിച്ച, ക്രി.മു. നാലാം നൂറ്റാണ്ടിലേതെന്നു കരുതുന്ന ഒരു കളിമണ്‍ ശില്പത്തില്‍ സ്ത്രീ സ്വയംഭോഗം ചെയ്യുന്നതായാണ‍് ചിത്രീകരിച്ചിരിക്കുന്നത്. എങ്കിലും പുരാതനകാലങ്ങളില് നിന്നും ലഭിച്ച തെളിവുകളില്‍ കൂടുതലും പുരുഷന്മാരുടേതാണ‍്. രേഖപ്പെടുത്തിയിരിക്കുന്ന വിവരണങ്ങളില്‍ പുരാതന സുമേറില്‍ നിന്നുള്ള തെളിവുകളാണ‍് ഏറ്റവും പഴയത്. അവിടങ്ങളില്‍ ഇത് ലൈംഗിക ശക്തി കൂട്ടുവാനുള്ള സമ്പ്രദായമായി ഒറ്റക്കോ ഇണയോട് ചേര്‍ന്നോ നടത്തിയിരുന്നതായി മനസ്സിലാക്കാം. പുരാതന ഈജിപ്തിലാകട്ടെ സ്വയംഭോഗത്തിന് കുറച്ചുകൂടെ ആദ്ധ്യാത്മികതലങ്ങളിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചിട്ടുണ്ട്. ദൈവങ്ങള്‍ സ്വയംഭോഗം ചെയ്തിരുന്നതായും അത് മായികമായ അര്‍ത്ഥം കൈവരിച്ചിരുന്നതായും കാണാം. ആട്ടും എന്ന ദേവത, പ്രപഞ്ചം സ്വയംഭോഗം ചെയ്താണ് സൃഷ്ടിച്ചതെന്നും നൈലിന്റെ വേലിയിറക്കവും ഒഴുക്കുമെല്ലാം ഇതുമായി ബന്ധപ്പെട്ടതാണ് എന്നെല്ലാമായിരുന്നു അവരുടെ വിശ്വാസം. ഇതേ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ഈജിപ്തിലെ ഫറവോ മാര്‍ നൈലിലേക്ക് ആചാരപൂര്‌വ്വം സ്വയംഭോഗം ചെയ്യേണ്ടതായും ഉണ്ടായിരുന്നത്രെ.[അവലംബം ചേര്‍ക്കേണ്ടതുണ്ട്] സ്വയംഭോഗ രീതികള്ലൈംഗികാവയവത്തെയൊ അതിനോട് ചേര്‍ന്ന ഭാഗങ്ങളെയോ കൈകളാലോ മറ്റുപകരണങ്ങളുടെ സഹായത്താലോ തലോടുക, അവയെ തലയണ പോലുള്ള വസ്തുക്കളോട് ചേര്‍ത്തമര്‍ത്തുക, വിരലുകളോ മറ്റ് വസ്തുക്കളോ മലദ്വാരത്തില്‍ കടത്തിവയ്ക്കുക, ലിംഗത്തെയും യോനിയെയും വൈബ്രേറ്റര്‍ ഉപയോഗിച്ച് ഉത്തേജിപ്പിക്കുക തുടങ്ങിയവയാണ‍് സ്‍ത്രീകളിലും പുരുഷന്മാരിലും പൊതുവായി കണ്ടുവരുന്ന സ്വയംഭോഗരീതികള്‍. ലൈംഗികവികാര മേഖലകളെ തൊടുക, തലോടുക, നുള്ളുക എന്നിങ്ങനെ ചെയ്യുന്നതുവഴിയും ലൈംഗികാവയവങ്ങളില് ലൂബ്ബ്രിക്കന്റുകള് പുരട്ടുന്നതുവഴിയും രതിമൂര്‍ച്ഛയില്‍ എത്തിച്ചേരുവാനാവശ്യമായ ലൈംഗിക ഉത്തേജനം സാധ്യമാക്കുന്നു. അശ്ലീലചിത്രങ്ങള്‍ കാണുക,അശ്ലീലഗ്രന്ഥങ്ങള്‍ വായിക്കുക എന്നിങ്ങനെ സ്വയംഭോഗസഹായിയായ പ്രവര്ത്തനങ്ങള്‍ പലതുമുണ്ട്. ചിലര് ലൈംഗിക സംതൃപ്തിക്കായി വിവിധങ്ങളായ വസ്തുക്കള് മൂത്രനാളത്തിലേയ്ക്ക് കടത്തിവയ്ക്കാറുണ്ട്.മറ്റു ചിലരാകട്ടെ സംഭോഗത്തെ അനുകരിക്കുന്ന യന്ത്രങ്ങളുടെ സഹായത്താല് സ്വയംഭോഗത്തിലേര്‍പ്പെടുന്നു. സ്ത്രീകളില്ബാഹ്യജനനേന്ദ്രിയങ്ങളെ, പ്രത്യേകിച്ചുും കൃസരിയെ വിരലുകള്‍ ഉപയോഗിച്ച് തലോടുന്നതാണ‍് സ്‍ത്രീകളില്‍ കണ്ടുവരുന്ന സ്വയംഭോഗരീതികളില് പ്രധാനമായത്. യോനീഭിത്തിയെ ഉത്തേജിപ്പിക്കുന്നതിനായി, വിരലുകളോ, കൃത്രിമലിംഗമോ, വൈബ്രേറ്ററോ യോനിക്കുള്ളില്‍ പ്രവേശിപ്പിച്ച് ചലിപ്പിക്കുന്നതും സ്‍തനങ്ങളെയും മുലക്കണ്ണുകളേയും താലോലിക്കുന്നതും മറ്റുമാര്‍ഗ്ഗങ്ങളില്‍പ്പെടുന്നു. ജലധാരയെ യോനിയിലേയ്‍ക്കോ കൃസരിയിലേയ്‍ക്കോ നയിച്ചും, കാലുകള് പിണച്ചുവച്ചുകൊണ്ട് ജനനേന്ദ്രിയത്തില്‍ മര്ദ്ദമേല്‍പ്പിച്ചും, ലൈംഗികമായി ചിന്തിച്ചും സ്‍ത്രീകള്ക്ക് സ്വയംഭോഗത്തിലേര്‍പ്പെടാന് കഴിയും പുരുഷന്മാരില്പുരുഷന്മാര് സാധാരണയായി തങ്ങളുടെ ലിംഗത്തെ കൈക്കുള്ളിലാക്കി മുന്നോട്ടും പിന്നോട്ടും രതിമൂര്ച്ഛയെത്തുന്നതുവരെ ചലിപ്പിച്ചാണ‍് സ്വയംഭോഗം ചെയ്യുന്നത്. മറ്റുചിലരാകട്ടെ സംഭോഗത്തെ അനുകരിച്ച്, കൈകള്‍ ചലിപ്പിക്കാതെവച്ച് കൈക്കുള്ളിലേയ്ക്ക് അരക്കെട്ടിന്റെ സഹായത്താല്‍ ലിംഗത്തെ നയിക്കുകയാണ‍് ചെയ്യുന്നത്. സ്വയംഭോഗത്തിനിടെ വൃഷണസഞ്ചി, മുലക്കണ്ണുകള്, മലദ്വാരം എന്നിവയും ഉത്തേജിപ്പിക്കപ്പെടാറുണ്ട്. സംയോജിത സ്വയംഭോഗംരണ്ടോ അതിലധികമോ ആളുകള്‍, ഒറ്റയ്‍ക്കോ പരസ്പരമോ ലൈംഗികാവയവങ്ങളെ (സാധാരണയായി കൈകള്‍ക്കൊണ്ട്) ഉത്തേജിപ്പിക്കുന്നതാണ‍് സംയോജിത സ്വയംഭോഗം. ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന‍് എന്തെങ്കിലും കാരണത്താല്‍ വിമുഖത കാണിക്കുമ്പോഴാണ‍് മറ്റൊരു ഉപാധിയെന്നനിലയില്‍ സംയോജിത സ്വയംഭോഗം സ്വീകരിക്കേണ്ടിവരുന്നത്. രതിപൂര്‍വ്വലീലയെന്ന രീതിയില്‍ സംയോജിത സ്വയംഭോഗത്തിലേര്‍പ്പെടുന്നതും വിരളമല്ല. എങ്കിലും, കന്യകാത്വംകാത്തുസൂക്ഷിക്കുക, ഗര്‍ഭധാരണം തടയുക എന്നീ ലക്ഷ്യങ്ങള്‍ കൈവിടാതെതന്നെ ലൈംഗികസംതൃപ്തിനേടാം എന്നതാണ‍് ഈ മാര്ഗ്ഗം സ്വികരിക്കുവാന്‍ ഭിന്നലിംഗ-ഇണകളെ പ്രേരിപ്പിക്കുന്നതെന്നതും ഒരു യാഥാര്‍ത്ഥ്യമാണ‍്. പരിണാമപരമായ ലക്ഷ്യംസ്ത്രീകളിലെ സ്വയംഭോഗം.അതിന്റെ സമയമനുസരിച്ച്, യോനിയിലേയും, ഗര്ഭാശയഗളത്തിലേയും, ഗര്ഭപാത്രത്തിലേയും സ്ഥിതിഗതികളില്‍ മാറ്റംവരുത്തി സംഭോഗത്തിലെ ഗര്‍ഭധാരണ സാധ്യത വര്ദ്ധിപ്പിക്കുന്നു.ശുക്ലസ്വീകരണത്തിനു ഒരു മിനിറ്റ് മുന്പോ, അതിനുശേഷം 45മിനിറ്റിനുള്ളിലോ സ്‍ത്രീകള്‍ക്ക് ഉണ്ടാകുന്ന രതിമൂര്ച്ച ബീജങ്ങള്‍ അണ‍്‍ഠത്തിലെത്തിച്ചേരാനുള്ള സാധ്യത വര്ദ്ധിപ്പിക്കുന്നു[1] പുരുഷന്‍മാരില് സ്വയംഭോഗം കുറഞ്ഞ ചലനശേഷിയുള്ള ബീജങ്ങലളെ പുറംതള്ളി,അടുത്ത സ്‍ഖലനത്തില്‍ കൂടുതല്‍ ചലനശേഷിയുള്ളതും, സംഭോഗാനന്തരമുള്ള ബീജസങ്കലനത്തില്‍ വിജയസാാധ്യതയുമുള്ളതായ, ബീജങ്ങളെ പ്രദാനം ചെയ്യുന്നു ഇസ്ലാമിക കാഴ്ചപ്പാട്ലൈംഗീകവികാരം തീഷ്ണമാവുന്നവരോട് നോമ്പെടുക്കാനാണ് ഇസ്ലാമിന്‍റെ കല്പന. സ്വയംഭോഗത്തേക്കാള്‍ വലിയ തെറ്റായ വ്യഭിചാരം, സ്വവര്‍ഗരതി തുടങ്ങിയ ഹറാമുകളില്‍ പെട്ടുപോകുമോ എന്ന് ഭയപ്പെടുന്നവര്‍ക്ക് ഇത് അനുവദനീയമാകുമെന്ന് പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു.[അവലംബം ചേര്‍ക്കേണ്ടതുണ്ട്] സാധാരണഗതിയില്‍ ഇത് വര്‍ജ്ജിക്കേണ്ടത് തന്നെയാണ്. ഒഴിവുവേളകള്‍ ക്രിയാത്മകമായ ജോലികളിലും പഠനങ്ങളിലും കായികാഭ്യാസങ്ങളിലും ചെലവഴിക്കുക, നല്ല പുസ്തകങ്ങള്‍ വായിക്കുക, പ്രഭാഷണങ്ങള്‍ ശ്രവിക്കുക, നല്ല സുഹൃദ് വലയം സൃഷ്ടിക്കുക, നഗ്നത (സ്വന്തത്തിന്റെതായാലും)[അവലംബം ചേര്‍ക്കേണ്ടതുണ്ട്] നോക്കാതിരിക്കുക, ലൈംഗികാസക്തിയുണ്ടാക്കുന്ന പുസ്തകങ്ങളും ചിത്രങ്ങളും കാഴ്ചകളും വര്‍ജിക്കുക തുടങ്ങിയവയിലൂടെ ഈ പ്രവണതയില്‍ നിന്ന് മുക്തി നേടാന്‍ പണ്ഡിതന്‍മാര്‍ നിര്‍ദ്ദേശിക്കുന്നു. ആധികാരികഗ്രന്ഥങ്ങള്‍1.ബേക്കര്‍, റോബിന് (ജൂണ്‍ 1996) സ്പേം വാര്സ്: ദ സയന്സ് ഓഫ് സെക്സ്, ഡയാനെ ബുക്ക് പബ്ലിഷിംഗ് കമ്പനി ISBN 978-0-7881-6004-2. ആധാരസൂചിക |
This article is from Wikipedia. All text is available under the terms of the GNU Free Documentation License.